ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തിക്കൊലപ്പെടുത്തി. ഇരവിപുരം വാളത്തുങ്ങൽ ‘ആമിന മൻസിലിൽ’ താജുദ്ദീൻ (50) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട ഹോട്ടലിലെ ജീവനക്കാരനായ ഒഡീഷ സ്വദേശി ബീരുവിനെ (24) പോലീസ് പിടികൂടി.
ഇരവിപുരം ജംഗ്ഷന് സമീപം താജുദ്ദീൻ നടത്തിയിരുന്ന ഹോട്ടലിലാണ് കൊലപാതകം നടന്നത്. ശമ്പളം കുടിശ്ശികയെച്ചൊല്ലി പ്രതിയായ ബീരു താജുദ്ദീനുമായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തർക്കത്തിലായിരുന്നു.
ആക്രമണം: തർക്കം മൂർച്ഛിച്ചതിനെ തുടർന്ന് ഹോട്ടലിനുള്ളിൽ വെച്ച് ബീരു കത്തിയെടുത്ത് താജുദ്ദീനെ കുത്തുകയായിരുന്നു. നെഞ്ചിലും വയറിലും മാരകമായി പരിക്കേറ്റ താജുദ്ദീനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൃത്യത്തിന് ശേഷം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു.
മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി . ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നു
