Top Banner

പണി പാളി; ഫോര്‍ട്ട് കൊച്ചിയില്‍ വീടുമാറി എക്‌സൈസിന്റെ റെയ്ഡ്; പരിഭ്രാന്തിയിലായ യുവതി ആശുപത്രിയിൽ

ഫോര്‍ട്ട് കൊച്ചിയില്‍ വീടുമാറി എക്‌സൈസിന്റെ റെയ്ഡ്. പുലര്‍ച്ചെ നാലരയോടെ എത്തി വീടിന്റെ പൂട്ട് തകര്‍ത്തു. ജനല്‍ പൊളിക്കാനും ശ്രമിച്ചു. നടപടി എക്‌സൈസ് സംഘം എന്നുപോലും അറിയിക്കാതെയാണെന്നും വീട്ടുകാര്‍ പറഞ്ഞു. വീട്ടില്‍ തനിച്ചുണ്ടായിരുന്ന യുവതി ഭയന്ന് വിറച്ച് ആശുപത്രിയിലായി. താന്‍ വീട്ടില്‍ ഒറ്റയ്ക്കാണെന്ന് പല തവണ പറഞ്ഞിട്ടും അതിക്രമം തുടര്‍ന്നെന്നും യുവതി ട്വന്റിഫോറിനോട് പറയുന്നു.

പുലര്‍ച്ചെ താന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ജനല്‍ വഴി അടിയ്ക്കുന്ന ഫ്‌ളാഷ് ലൈറ്റുകള്‍ കണ്ട് താന്‍ ഞെട്ടി ഉണര്‍ന്നെന്നാണ് യുവതി പറയുന്നത്. വാതില്‍ തുറക്കെന്ന് പറഞ്ഞ് ഒരു സംഘം വാതിലില്‍ ശക്തിയായി ഇടിക്കുകയും ജനലുകള്‍ കുലുക്കുകയും ചെയ്യുന്നതാണ് കണ്ടത്. ഇവര്‍ എക്‌സൈസുകാരാണെന്ന് മനസിലായേതില്ല. കവര്‍ച്ചാ സംഘങ്ങളോ ഗുണ്ടകളോ ആണെന്ന് കരുതി വല്ലാതെ പരിഭ്രമിച്ചുവെന്നും മുക്കാല്‍ മണിക്കൂറോളം ഇത് തുടര്‍ന്നെന്നും യുവതി പറഞ്ഞു. ഈ അനുഭവത്തിന്റെ കടുത്ത ട്രോമയിലായ യുവതിക്ക് പിന്നീട് ചികിത്സ തേടേണ്ടിയും വന്നു.

എക്‌സൈസ് സംഘമെന്ന് പറഞ്ഞപ്പോള്‍ ഐഡി കാര്‍ഡ് കാണിക്കാന്‍ പോലും വിസമ്മതിച്ചെന്നാണ് ആരോപണം. ഭയന്നുപോയ യുവതി നൈറ്റ് ഡ്യൂട്ടിക്ക് പോയ ഭര്‍ത്താവിനെ വിളിച്ചുവരുത്തി. വീട്ടുകാരും എക്‌സൈസ് സംഘവും തമ്മില്‍ തര്‍ക്കിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. വീട്ടുകാര്‍ പൊലീസിനെ വിളിച്ചെങ്കിലും ഞങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടെന്ന മറുപടിയാണ് പൊലീസില്‍ നിന്ന് ലഭിച്ചത്. വീട്ടുടമ ഇത് നിങ്ങള്‍ തേടിയെത്തിയ ആളുടെ വീടല്ല ഇതെന്ന് വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും കുറേ സമയത്തേക്ക് അത് വിശ്വാസത്തിലെടുക്കാന്‍ പോലും എക്‌സൈസ് സംഘം തയ്യാറായില്ലെന്നും ആരോപണമുണ്ട്

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.