Top Banner

ഇന്നും താഴ്ന്ന് തന്നെ; സ്വർണ വിലയിൽ വീണ്ടും ഇടിവ്

തുടർച്ചയായി വിലയിടിഞ്ഞ് സ്വർണം. വില ഇന്നും കുത്തനെ താഴ്ന്നതോടെ 113 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വിപണനം നടക്കുന്നത്. വെള്ളിവിലയും കുറഞ്ഞു.

കേരളത്തിൽ സ്വർണം പവന് 1,400 രൂപയും ഗ്രാമിന് 175 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 1,04,480 രൂപയും ഗ്രാമിന് 13,600 രൂപയുമായി. അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 4000 ഡോളറിന് താഴേക്ക് പോയി. വെള്ളിവില ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 220 രൂപയായി.

ഇന്നലെ സംസ്ഥാനത്ത് പവന് 1,240 രൂപ കുറഞ്ഞ് 1,05,880 ആയിരുന്നു. ഗ്രാമിന് 155 രൂപ കുറഞ്ഞ് 13,235 രൂപയിലുമെത്തി. ബുധനാഴ്ച വിലയിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ചൊവ്വാഴ്ച രാവിലെയും ഉച്ചക്കുമായി രണ്ടുതവണയാണ് വില കുറഞ്ഞത്.

രാവിലെ പവന് 640 രൂപയും ഗ്രാമിന് 80 രൂപയും കുറഞ്ഞ് യഥാക്രമം 1,07,920 രൂപയും 13490 രൂപയുമായി. ഉച്ചക്ക് പവന് 800 രൂപ കുറഞ്ഞ് 1,07,120 രൂപയായി.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.