Top Banner

ഗ്യാനേഷ് കുമാറിൻ്റെ രാജി: ഡൽഹിയിൽ ഇന്നും പ്രക്ഷോഭം തുടരാൻസിജെപി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും തലസ്ഥാനത്ത് പ്രക്ഷോഭം തീര്‍ക്കാന്‍ സിജെപി. രാവിലെ പത്ത് മണിക്ക് പ്രവര്‍ത്തകരോട് ജന്തര്‍മന്തറിൽ എത്താന്‍ വക്താവ് അജിങ്ക്യ ഷിന്‍ഡെ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധം കടുപ്പിക്കുമെന്ന് ഇടതുപാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എഫ്‌ഐ, ഐസ അടക്കമുളള വിദ്യാര്‍ഥി സംഘടനകള്‍ ഇന്നും തെരുവില്‍ ഇറങ്ങും. ഡല്‍ഹി പൊലീസിന്റെ നരനായാട്ട് അവസാനിപ്പിച്ചില്ലെങ്കില്‍ അപ്രതീക്ഷിത സമരമുറകള്‍ കാണുമെന്നാണ് ഐസ നേതാവ് നേഹ ബോറ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സിപിഎമ്മും പ്രതിഷേധങ്ങളില്‍ പങ്കെടുക്കും.

 

പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഡല്‍ഹിയില്‍ ഇന്നും കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടച്ച മെട്രോ സ്റ്റേഷനുകള്‍ തുറന്നിട്ടുണ്ട്. ഇന്റര്‍നെറ്റും പുനസ്ഥാപിച്ചു. എന്നാല്‍ ഡല്‍ഹിയില്‍ ഇന്നും ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നാണ് പൊലീസിന്റെ അറിയിപ്പ്.

അതേസമയം പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ തുടങ്ങിയ സിജെപി നേതാക്കളെക്കുറിച്ച് യാതൊരു വിവരവും ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേതാക്കളുടെ പൊലീസ് തടങ്കല്‍ ചോദ്യം ചെയ്ത് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹിയിലെ കടുത്ത പൊലീസ് നിയന്ത്രണവും തടങ്കല്‍ നടപടികളും ചോദ്യം ചെയ്തുള്ള കോടതിയലക്ഷ്യ ഹര്‍ജികളും സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കും.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.