Top Banner

അന്വേഷണം വി അബ്ദുറഹിമാനിലേക്കും; മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ തുടർ നീക്കവുമായി എസ്ഐടി

മെസ്സിയെ കേരളത്തില്‍ കൊണ്ട് വരാനെന്ന പേരിലെ തട്ടിപ്പില്‍ എസ്‌ഐടി തലവന്‍ ആഭ്യന്തര മന്ത്രിയെ അന്വേഷണ പുരോഗതി അറിയിച്ചു. പരിശോധന വിവരങ്ങളും തുടരന്വേഷണ കാര്യങ്ങളും മന്ത്രിയെ അറിയിച്ചു. വിഷയത്തില്‍ മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാനിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ഉടന്‍ തയ്യാറാക്കും.

അതേസമയം, തട്ടിപ്പില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസെടുക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. ആന്റോ അഗസ്റ്റിനും റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ്ങ് കമ്പനിക്കുമെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇഡി നീക്കം. കളമശേരിയിലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ആസ്ഥാനത്ത് 21 മണിക്കൂര്‍ നീണ്ട എസ്‌ഐടി പരിശോധനയില്‍ രേഖകളും മെമ്മറി കാര്‍ഡും കസ്റ്റഡിയില്‍ എടുത്തു. റിപ്പോര്‍ട്ടര്‍ ചാനലിലെ പരിശോധനയില്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ പ്രതികരിച്ചിരുന്നു.

എസ്‌ഐടി പരിധിയില്‍ കൂടുതല്‍ വിദേശ കറന്‍സിയും കണ്ടെടുത്തെന്നാണ് സൂചന. ഇക്കാര്യം എസ്‌ഐടി തലവന്‍ വിശദീകരിക്കുമെന്ന് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്‍ പറഞ്ഞു. ആന്റോ അഗസ്റ്റിന്റെ വാഴക്കാലയിലെ ഫ്‌ലാറ്റ്, വയനാട്ടിലെ തറവാട് വീട്, കൊച്ചിയിലെ ഗോട്ട് ആഡ് കമ്പനി എന്നിവിടങ്ങളിലും ഇന്നലെ പരിശോധന നടത്തിയിരുന്നു.

കേസിലെ ഒന്നാംപ്രതി ആന്റോ അഗസ്റ്റിനെ ഉടന്‍ വിശദമായി ചോദ്യം ചെയ്യും. വഞ്ചന ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തിയാണ് കളമശ്ശേരി പോലീസ് കേസടുത്തത്.കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യത്തിലും അന്വേഷണം ശക്തമാണ്.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.