Top Banner

ജന്തർമന്തറിലെ വിദ്യാർത്ഥി പ്രക്ഷോപം: പോലീസ് അതിക്രമത്തിൽ സ്വതന്ത്ര അന്വേഷണം വേണം, പ്രായപൂർത്തിയാകാത്തവരെ ഉടനടി മോചിപ്പിക്കണം: സുപ്രീം കോടതി

പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ കസ്റ്റഡിയിലായ 18 വയസ്സിൽ താഴെയുള്ളവരും മറ്റ് കുറ്റകൃത്യ പശ്ചാത്തലമില്ലാത്തവരുമായ മുഴുവൻ കുട്ടികളെയും ഉടനടി മോചിപ്പിക്കാൻ സുപ്രീം കോടതി വിവിധ സംസ്ഥാന സർക്കാരുകൾക്ക് കർശന നിർദേശം നൽകി. വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്താണ് കോടതിയുടെ ഈ അടിയന്തര ഇടപെടൽ.

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന ഒന്നാണെന്ന് കേസ് പരിഗണിക്കവെ കോടതി ഓർമ്മിപ്പിച്ചു. പ്രക്ഷോഭങ്ങൾ നടന്നു എന്നതുകൊണ്ടുമാത്രം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അതിക്രമങ്ങളെയോ ലാത്തിച്ചാർജിനെയോ ന്യായീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വിദ്യാർഥികൾക്കെതിരെയുണ്ടായ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. കേസ് ഇനി ഓഗസ്റ്റ് മൂന്നിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.