യൂത്ത് കോൺഗ്രസ് നേതാക്കളെ തല്ലിച്ചതച്ച പിണറായി വിജയൻ്റെ സുരക്ഷാ സംഘത്തിലെ കേസിൽ നിന്ന് രക്ഷിക്കാൻ എഡിജിപി ഓഫീസ് ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഡിജിപിക്കു റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ നടപടി. എഡിജിപി അജിത്കുമാറിനെ സസ്പെൻഡ് ചെയ്തു.
റിപ്പോർട്ട് നൽകിയതിന് പിന്നാലെ ഡിജിപി അജിത്കുമാറിൻ്റെ വിശദീകരണം തേടി. കേസ് അട്ടിമറിക്കാന്‍ തന്റെ ഓഫിസ് ഇടപെട്ടെന്നു പറയുന്ന സമയത്ത് താന്‍ മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വയനാട്ടിലായിരുന്നുവെന്നാണ് അജിത്കുമാറിന്റെ വാദം. സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും അജിത്കുമാറിന്റെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തിന്റെ ഓഫിസിലെ 2 ഗ്രേഡ് എസ്‌ഐമാര്‍ കേസ് ഡയറി തിരുത്തിയതെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തല്‍. അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തത തേടിയപ്പോള്‍ ഇക്കാര്യം ഡിജിപിയെ എസ്‌ഐടി അറിയിച്ചിരുന്നു.
എസ്‌ഐടിയുടെ ആരോപണങ്ങള്‍ക്കു മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും അജിത് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു പരിഗണിക്കാതെയാണ് ഡിജിപി സര്‍ക്കാരിനു ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെ എസ്‌ഐടി റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടികളിലേക്കു കടക്കാന്‍ ആഭ്യന്തര വകുപ്പിനു വഴിതെളിയികയായിരുന്നു.






