മുഖ്യമന്ത്രി കസേര കൈവിട്ടടോടെ കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയ ഭാവി എന്താകുമെന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഹൈക്കമാൻഡിന് വഴങ്ങി നെഹ്‌റു കൂടുംബത്തിന്റെ വിശ്വസ്തൻ എന്ന സ്ഥാനം ഒരിക്കൽ കൂടി കെസി വേണുഗോപാൽ ഊട്ടി ഉറപ്പിച്ചു. എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ ഉണ്ടായിട്ടും വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തപ്പോൾ, നേരിയ അതൃപ്തി പോലും കെസി വേണുഗോപാൽ പുറത്ത് പ്രകടിപ്പിച്ചില്ല.
പാർട്ടി അച്ചടക്കത്തിന് മുൻഗണന നൽകിവെന്നാണ് കെസിയുടെ പ്രതികരണം. ഇതിലൂടെ നെഹ്‌റു കുടുംബത്തിന് തന്നിലുള്ള വിശ്വാസം ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കാൻ കെസി വേണുഗോപാലിന് സാധിച്ചു. എഐസിസി തീരുമാനത്തിന് പിന്നാലെ കെ സി വേണുഗോപാലിന്റെ ഡൽഹിയിലെ വസതിയിലെത്തി കെ സുധാകരൻ കൂടിക്കാഴ്ച നടത്തി. വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ കെ സി വേണുഗോപാലിന് നിരാശയില്ലെന്നും കെ സിക്ക് ഇനിയും സമയമുണ്ടെന്നും ചർച്ചക്ക് ശേഷം കെ സുധാകരൻ പറഞ്ഞു.
വിശ്വസ്തനായ കെ സിക്ക് കോൺഗ്രസ് നേതൃത്വം നിർണായക പദവികൾ നൽകുമെന്ന കാര്യത്തിൽ സംശയമില്ല. മല്ലികാർജുൻ ഖാർഗെ സ്ഥാനം ഒഴിയുമ്പോൾ കോൺഗ്രസിന്റെ ദേശീയ അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ടേക്കാമെന്ന രീതിയിലുള്ള ചർച്ചകൾ തുടങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ചാൽ കേന്ദ്രമന്ത്രിസഭയിൽ നിർണായ സ്ഥാനം. സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് താൽക്കാലം മാറിനിൽക്കുമ്പോഴും, ഡൽഹിയിലെ അധികാര ഇടനാഴികളിൽ കെ.സി. വേണുഗോപാൽ എന്ന പേര് കൂടുതൽ കരുത്താർജ്ജിക്കുകയാണ്. എന്നാൽ സംസ്ഥാനത്ത് പ്രവർത്തകരിൽ നിന്ന് നേരിട്ട പ്രതിഷേധങ്ങളുടെ പ്രകമ്പനങ്ങൾ കെസി വേണുഗോപാൽ മറികടക്കേണ്ടതുണ്ട്. വിട്ടുകൊടുത്ത മുഖ്യമന്ത്രി കസേരയ്ക്ക് പകരമായി കോൺഗ്രസ് രാഷ്ട്രീയത്തിലെ കിരീടമില്ലാത്ത രാജാവായി കെസി മാറുമോ എന്ന് കാത്തിരുന്നു കാണാം.
അവഗണനയിൽ അസന്തുഷ്ടൻ; രാജി സാധ്യത തുറന്ന് രമേശ് ചെന്നിത്തല


മുഖ്യമന്ത്രി പ്രഖ്യാപിച്ച വാഹന മോഡിഫിക്കേഷൻ: റിപ്പോർട്ട് തയ്യാറാക്കൽ വേഗത്തിലാക്കി MVD





