Top Banner

നീറ്റ് പരീക്ഷ ഇനി ഓൺലൈനിൽ? അടുത്ത വർഷം മുതൽ മാറ്റമെന്ന് ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷയിൽ അടുത്ത വർഷം മുതൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പരീക്ഷ ഓൺലൈൻ മോഡിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും ഒഴിവാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തകർക്കുന്ന പ്രവണതകളെ സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടെന്നും ഇത്തരം സംഭവങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കും പരീക്ഷ തടസപ്പെടുത്താൻ ശ്രമിക്കുന്നവർക്കുമെതിരെ നിയമനടപടികൾ ശക്തമാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

പുതിയ പരീക്ഷ തീയതി ഉടൻ പ്രാബല്യത്തിൽ വരുമെന്നും അടുത്ത മാസംക്കകം പുതുക്കിയ പരീക്ഷ നടത്താനാണ് തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര സർക്കാരിന്റെ ‘സീറോ ടോളറൻസ്’ നയം തുടരുമെന്നും ധർമേന്ദ്ര പ്രധാൻ ആവർത്തിച്ചു.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.