വിജയവഴില്‍ തിരിച്ചെത്താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്; ഇന്ന് പഞ്ചാബ് കിംഗ്സിനെതിരെ
Published : Apr 06, 2026, 08:58 AM IST
You May Also Like
പവൻ ഖേരയുടെ വീട്ടിൽ അസം പൊലീസ്; നടപടിയെടുക്കാതെ മടക്കം

Synopsis
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. തുടര്‍ വിജയങ്ങളുമായി എത്തുന്ന പഞ്ചാബ് ആത്മവിശ്വാസത്തിലാണെങ്കില്‍, പ്രമുഖ താരങ്ങളുടെ അഭാവവും ഫോമില്ലായ്മയും കൊല്‍ക്കത്തയെ അലട്ടുന്നു.
ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് പഞ്ചാബ് കിംഗ്സിനെ നേരിടും. കൊല്‍ക്കത്ത, ഈഡന് ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.
വമ്പന്‍ താരങ്ങളുണ്ടായിട്ടും വിജയവഴിയില്‍ എത്താതെ കിതയ്ക്കുന്ന ടീമാണ് കൊല്‍ക്കത്ത. പഞ്ചാബ് ആകട്ടെ എല്ലാ കളിയും ജയിച്ചാണ് വരുന്നത്. ഈഡനില്‍ കൊല്‍ക്കത്തയും പഞ്ചാബും നേര്‍ക്കുനേര്‍ വരുമ്പോള്‍ ശ്രദ്ധാകേന്ദ്രം ശ്രേയസ് അയ്യര്‍.
2024ല്‍ കൊല്‍ക്കത്തയെ ഐപിഎല്‍ ചാമ്പ്യന്മാരാക്കിയ ശ്രേയസ് പഞ്ചാബിനെ കഴിഞ്ഞ വര്‍ഷം ഫൈനലില്‍ എത്തിച്ച നേതൃമികവുമായി കൊല്‍ക്കത്തയുടെ തട്ടകത്തില്‍.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
