Top Banner

ദേവഗൗഡയ്ക്ക് രാജ്യസഭാ സീറ്റില്ല; പാർലമെൻ്റിന് ഇനി മുൻ പ്രധാനമന്ത്രിമാരുടെ സാന്നിധ്യം നഷ്ടമാകും

ജനതാദൾ (എസ്) പരമാചാര്യനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയ്ക്ക് ഇത്തവണ രാജ്യസഭാ സീറ്റ് നൽകേണ്ടതില്ലെന്ന് ബിജെപി തീരുമാനിച്ചതായി റിപ്പോർട്ട്. എൻഡിഎ സഖ്യത്തിലെ സീറ്റ് വിഭജന ചർച്ചകൾക്കൊടുവിലാണ് നിർണായക നീക്കം.

​ഇതോടെ ഇന്ത്യൻ പാർലമെൻ്റിൻ്റെ ചരിത്രത്തിൽ അപൂർവമായ ഒരു പ്രതിഭാസത്തിന് വഴിതുറക്കുകയാണ്.

മുൻ പ്രധാനമന്ത്രിമാരില്ലാത്ത ഒരു പാർലമെൻ്റ്.

ഡോ. മൻമോഹൻ സിംഗ് സജീവ പാർലമെൻ്ററി രാഷ്ട്രീയത്തിൽ നിന്ന് നേരത്തെ തന്നെ വിരമിച്ചിരുന്നു. നിലവിൽ സഭയിലുണ്ടായിരുന്ന ഏക മുൻ പ്രധാനമന്ത്രി ദേവഗൗഡയായിരുന്നു.

പുതിയ തീരുമാനത്തോടെ രാജ്യത്തിൻ്റെ പരമോന്നത സഭകളിൽ മുൻ ഭരണാധികാരികളുടെ പരിചയസമ്പന്നതയോ സാന്നിധ്യമോ ഇല്ലാത്ത സാഹചര്യമാണ് സംജാതമാകുന്നത്.

​ജെഡിഎസുമായുള്ള സഖ്യത്തിൽ ബിജെപിയുടെ ഈ പുതിയ നീക്കം വരും ദിവസങ്ങളിൽ കർണാടക രാഷ്ട്രീയത്തിലും ദേശീയതലത്തിലും വലിയ ചർച്ചകൾക്ക് വഴിതെളിച്ചേക്കും

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.