മലയാളത്തിലെ പ്രമുഖ സംവിധായകൻ വിജി തമ്പി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ സോഷ്യൽ മീഡിയയിലും സാംസ്കാരിക ലോകത്തും വലിയ ചർച്ചയാകുന്നു. നടിക്ക് മതം മാറാൻ 100 കോടി രൂപയുടെ ഓഫർ വന്നുവെന്ന തന്റെ മുൻ പ്രസ്താവന വെറുതെ പറഞ്ഞതല്ലെന്നും, കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം എഴുത്തുകാരി മാധവിക്കുട്ടിയുടെ മതംമാറ്റത്തിന് പിന്നിലും കോടികളുടെ ഇടപാടുണ്ടെന്ന് വിജി തമ്പി ആരോപിച്ചു.
വിജി തമ്പിയുടെ വാക്കുകൾ:
”ഒരു നടിക്ക് മതം മാറാന്‍ 100 കോടി രൂപയുടെ ഓഫര്‍ വന്നുവെന്ന് പറഞ്ഞത് പൂർണ്ണമായും സത്യമാണ്. എല്ലാ കാര്യങ്ങളും കൃത്യമായി മനസിലാക്കി തന്നെയാണ് ഞാനത് പറഞ്ഞത്. ആ നടിയെ എനിക്കറിയാം, അവര്‍ക്കും അക്കാര്യം നന്നായി അറിയാം; എന്നാൽ പേര് വെളിപ്പെടുത്താൻ കഴിയില്ല.
മാധവികുട്ടിയെ കമലാസുരയ്യ ആക്കിയപ്പോൾ അന്നത്തെ കാലത്ത് 20 കോടി രൂപയാണ് നൽകിയത്. അതൊരു ‘ലൗ ജിഹാദ്’ ആണ്. കുംഭമേളയില്‍ പോയ ഒരു പെണ്‍കുട്ടിയെ കേരളത്തില്‍ കൊണ്ടുവന്ന് കല്യാണം കഴിച്ച സംഭവം തന്നെയെടുക്കാം; പയ്യനും പെണ്‍കുട്ടിയും മലയാളികളല്ല, അവർക്ക് മറ്റെവിടെയെങ്കിലും പോകാമായിരുന്നില്ലേ? ഇതെല്ലാം ഒരു പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.”
You May Also Likeഒരേ ഒരു രാജാവ്; 58 മണിക്കൂറുകള്‍ കൊണ്ട് 100 കോടി; വിസ്മയമായി ദൃശ്യം-3
മമ്മൂട്ടി ചിത്രം ‘കാതൽ’ സംസ്കാരത്തിന് യോജിച്ചതല്ല
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത, മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘കാതൽ ദി കോർ’ എന്ന സിനിമയ്ക്കെതിരെയുള്ള തന്റെ മുൻ വിമർശനങ്ങളും വിജി തമ്പി ആവർത്തിച്ചു. ഭാരതീയ സംസ്കാരത്തിന് ചേരാത്ത തീമുകളാണ് സിനിമ കൈകാര്യം ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
- സംസ്കാരം ഉയർത്തിപ്പിടിക്കണം: സിനിമകൾ അടുത്ത തലമുറകൾ കൂടി കാണേണ്ടതാണെന്നും അതിനാൽ ഭാരതീയ സംസ്കാരം കൂടി ഉൾക്കൊള്ളുന്നതാകണം അവയെന്നും അദ്ദേഹം പറഞ്ഞു.
- അംഗീകരിക്കാൻ കഴിയില്ല: സംസ്കാരശൂന്യമായ സിനിമകളെ അംഗീകരിക്കാൻ കഴിയില്ലെന്നും, ‘കാതൽ’ സിനിമ മുന്നോട്ടുവെക്കുന്ന പ്രമേയം നമ്മുടെ പാരമ്പര്യത്തിന് യോജിച്ചതല്ലെന്നും സിനിമ കണ്ട ശേഷമാണ് താൻ ഇത് പറയുന്നതെന്നും വിജി തമ്പി വ്യക്തമാക്കി. മൂവി വേൾഡ് മീഡിയയോടായിരുന്നു അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിലുകൾ.
’വേലുത്തമ്പി ദളവ’ ഉൾപ്പെടെയുള്ള വലിയ പ്രോജക്റ്റുകൾ വിജി തമ്പിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്

12 കോടി പ്രതിഫലം വാഗ്ദാനം ചെയ്ത് ഉദയനിധി സ്റ്റാലിൻ; തൃഷയുടെ തീരുമാനം എന്താകും?
ഒരേ ഒരു രാജാവ്; 58 മണിക്കൂറുകള്‍ കൊണ്ട് 100 കോടി; വിസ്മയമായി ദൃശ്യം-3





