മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയ ഫ്രാഞ്ചൈസികളിലൊന്നായ ‘ദൃശ്യം’ പരമ്പരയെക്കുറിച്ച് കൗതുകകരമായ വെളിപ്പെടുത്തലുമായി സംവിധായകൻ ജീത്തു ജോസഫ്. റിലീസ് ചെയ്യാനിരിക്കുന്ന ‘ദൃശ്യം 3’ ആണ് തന്റെ വ്യക്തിപരമായ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെന്നും, ദൃശ്യം 2വിന് മൂന്നാം സ്ഥാനമേ നൽകൂ എന്നും ജീത്തു ജോസഫ് പറഞ്ഞു. ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സിനിമകളുടെ റാങ്കിംഗ് വ്യക്തമാക്കിയത്.
ജീത്തു ജോസഫിന്റെ റാങ്കിംഗ് ഇങ്ങനെ:
- ഒന്നാം സ്ഥാനം: ദൃശ്യം 3
- രണ്ടാം സ്ഥാനം: ദൃശ്യം 1
- മൂന്നാം സ്ഥാനം: ദൃശ്യം 2
’ദൃശ്യം 3′-ൽ വലിയ പ്രതീക്ഷ
തന്റെ പ്രിയപ്പെട്ട ഭാഗം മൂന്നാമത്തേതാണെന്ന് വ്യക്തമാക്കിയതോടെ സിനിമാ പ്രേമികൾക്കിടയിൽ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമുയർന്നിരിക്കുകയാണ്. മുൻപ് പുറത്തിറങ്ങിയ രണ്ട് ഭാഗങ്ങളും പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ സൂപ്പർ ഹിറ്റുകളായിരുന്നു.
”എന്റെ പേഴ്സണൽ ചോയ്സ് ചോദിച്ചാൽ എനിക്ക് ഏറ്റവും ഇഷ്ടം ദൃശ്യം 3 ആണ്, അത് കഴിഞ്ഞേ വൺ ഉള്ളൂ. ടുവാണ് എന്റെ ലിസ്റ്റിൽ അവസാന സ്ഥാനത്ത് വരുന്നത്.” – ജീത്തു ജോസഫ് വ്യക്തമാക്കി.
മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ജോർജുകുട്ടിയും കുടുംബവും വീണ്ടും എത്തുമ്പോൾ മുൻ ഭാഗങ്ങളേക്കാൾ വലിയൊരു ദൃശ്യവിരുന്ന് തന്നെയാകും മൂന്നാം ഭാഗത്തിലൂടെ പ്രേക്ഷകർക്ക് ലഭിക്കുക എന്ന സൂചനയാണ് സംവിധായകന്റെ ഈ വാക്കുകൾ നൽകുന്നത്.

12 കോടി പ്രതിഫലം വാഗ്ദാനം ചെയ്ത് ഉദയനിധി സ്റ്റാലിൻ; തൃഷയുടെ തീരുമാനം എന്താകും?





