തരംഗമായി ‘പേട്രിയറ്റ്’ ട്രെയ്ലർ

മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന ‘പേട്രിയറ്റ്’ ട്രെയ്ലർ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. റിലീസ് ചെയ്ത് 24 മണിക്കൂർ പിന്നിടുമ്പോൾ അഞ്ചുമില്യൺ കാഴ്ചക്കാരെയാണ് ട്രെയ്ലർ നേടിയെടുത്തത്. യൂട്യൂബിൽ ആഗോള തലത്തിൽ ട്രെൻഡായ ട്രെയ്ലർ വലിയ പ്രേക്ഷക പ്രശംസയും പ്രതികരണവുമാണ് നേടിയെടുക്കുന്നത്.

ഇന്ത്യൻ സിനിമയിലെ തന്നെ ചരിത്രമായി മാറിയ രീതിയിൽ, മലയാളത്തിലെ രണ്ട് മെഗാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ട്രെയ്ലർ ലോഞ്ച് നടത്തിയത്. തൃശ്ശൂർ രാഗം തിയേറ്ററിൽ മമ്മൂട്ടിയും, എറണാകുളം കവിത തിയേറ്ററിൽ മോഹൻലാലും ചേർന്നാണ് ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് ചെയ്തത്. മലയാളത്തിന്റെ മഹാനടന്മാർക്ക് ഗംഭീരസ്വീകരണം നൽകിയ പ്രേക്ഷകർ, ട്രെയ്ലർ ലോഞ്ച് ചടങ്ങിനെ മഹാവിജയമാക്കി മാറ്റി. ചിത്രം മേയ് ഒന്നിനാണ് ആഗോള റിലീസായി തിയേറ്ററുകളിൽ എത്തുന്നത്.

പ്രഖ്യാപനസമയം മുതൽ തന്നെ പ്രേക്ഷകർ ഏറെ ആകാംഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ‘പേട്രിയറ്റ്’ 18 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി, മോഹൻലാൽ എന്നീ മലയാളത്തിന്റെ മഹാനടന്മാർ ഒരുമിച്ചു നായകന്മാരായി എത്തുന്ന ചിത്രമാണ്. മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാനവേഷങ്ങൾ ചെയ്യുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Leave a Reply

Your email address will not be published. Required fields are marked *