Top Banner

ഓപ്പറേഷൻ തൂഫാൻ ആഞ്ഞടിച്ച് മുന്നോട്ട്; വേട്ട ശക്തമാക്കാൻ കേന്ദ്ര ഏജൻസികളുമെത്തും

സംസ്ഥാനത്തെ ലഹരിമുക്തമാക്കുന്നതിനൊപ്പം ലഹരി വിതരണത്തിന്റെ ഉറവിടം കണ്ടെത്തി തടയുക എന്ന ലക്ഷ്യവുമായി ആരംഭിച്ച “ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ടിൽ ” ഇതുവരെ രജിസ്റ്റർ ചെയ്തത് 1442 കേസുകളും അറസ്റ്റിലായത് 1559 പേരുമാണ്. ലഹരി വിൽപ്പനയിൽ ഏർപ്പെട്ടവരെ ലക്ഷ്യമിട്ട് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ ഇതുവരെ 340 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇന്നലെ നടത്തിയ തിങ്കളാഴ്ച നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് ഉൾപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കി. 45.49 ഗ്രാം എംഡിഎംഎ, 36.88 കിലോ കഞ്ചാവ്, 114

മധ്യപ്രദേശിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം

രാജ്യം വീണ്ടുമൊരു രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ മധ്യപ്രദേശ് രാഷ്ട്രീയത്തിൽ വീണ്ടും ‘റിസോർട്ട് രാഷ്ട്രീയം’ സജീവമാകുന്നു. ബി.ജെ.പി മുന്നോട്ടുവെച്ച അപ്രതീക്ഷിത സ്ഥാനാർത്ഥിത്വത്തെ തുടർന്ന് മത്സരം കടുത്തതോടെ, തങ്ങളുടെ എം.എൽ.എമാരെ കൂറുമാറ്റത്തിൽ നിന്നും ചാക്കിട്ടുപിടുത്തത്തിൽ നിന്നും സംരക്ഷിക്കാൻ കോൺഗ്രസ് എല്ലാ എം.എൽ.എമാരെയും കർണാടകയിലെ റിസോർട്ടിലേക്ക് മാറ്റുന്നതായാണ് റിപ്പോർട്ടുകൾ. ​മധ്യപ്രദേശിലെ മൂന്നാമത്തെ രാജ്യസഭാ സീറ്റിലേക്കുള്ള മത്സരം ബി.ജെ.പിക്കും കോൺഗ്രസിനും ഒരുപോലെ അഭിമാനപ്രശ്നമായി മാറിയിരിക്കുകയാണ്. കോൺഗ്രസ് മുതിർന്ന നേതാവ് മീനാക്ഷി നടരാജനെ കളത്തിലിറക്കിയപ്പോൾ, അവസാന നിമിഷം മൽസ്യത്തൊഴിലാളി ക്ഷേമ ബോർഡ് അധ്യക്ഷൻ മഹേഷ്

സെക്രട്ടേറിയറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം: കർശന നിർദ്ദേശങ്ങളുമായി പുതിയ സർക്കാർ ഉത്തരവ്

കേരള ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ പുതിയ ഉത്തരവിറക്കി. സുരക്ഷയും സുഗമമായ ഭരണനിർവഹണവും മുൻനിർത്തിയാണ് നിയന്ത്രണങ്ങൾ എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്. ​പുതിയ ഉത്തരവ് പ്രകാരം മാധ്യമപ്രവർത്തകർക്കായി താഴെ പറയുന്ന പ്രധാന നിർദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്: ​പ്രധാന നിയന്ത്രണങ്ങൾ: ​പ്രവേശന വിലക്ക്: മുൻകൂർ അനുമതിയോ പ്രത്യേക പാസോ ഇല്ലാതെ മാധ്യമപ്രവർത്തകർക്ക് സെക്രട്ടേറിയറ്റ് ഓഫീസുകളിലോ മന്ത്രിമാരുടെ ഓഫീസുകളിലോ നേരിട്ട് പ്രവേശിക്കാൻ അനുവാദമുണ്ടാകില്ല. ​പി.ആർ.ഡി ഹാൾ നിയന്ത്രണം: ഔദ്യോഗിക

ഇസ്രയേലിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ ഉയരുന്നു; ചരിത്രപരമായ സൗഹൃദത്തിന്റെ പുതിയ അധ്യായം

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധം കൂടുതൽ ദൃഢമാക്കിക്കൊണ്ട്, മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകനും വീരയോദ്ധാവുമായ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ ഇസ്രയേലിൽ സ്ഥാപിക്കാൻ ഒരുങ്ങുന്നു. പശ്ചിമേഷ്യൻ മണ്ണിൽ ഒരു ഇന്ത്യൻ ചരിത്രപുരുഷന് ലഭിക്കുന്ന ഏറ്റവും വലിയ ആദരവുകളിലൊന്നായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ​മികച്ച ഭരണാധികാരിയും യുദ്ധതന്ത്രജ്ഞനുമായിരുന്ന ശിവാജി മഹാരാജിന്റെ സ്മരണാർത്ഥമാണ് ഇസ്രയേലിൽ പ്രതിമ നിർമ്മിക്കുന്നത്. അദ്ദേഹത്തിന്റെ ഗറില്ലാ യുദ്ധമുറകളും സൈനിക തന്ത്രങ്ങളും ആഗോളതലത്തിൽ ഇന്നും സൈനിക വിദഗ്ധർ ഏറെ പ്രശംസിക്കുന്നതും പഠനവിധേയമാക്കുന്നതുമാണ്. ഈ വീര്യത്തോടും ഭരണനൈപുണ്യത്തോടുമുള്ള

മാസപ്പടിക്കേസ്: പിണറായി വിജയൻ്റെ മകള്‍ വീണയ്ക്ക് ഇഡി സമൻസ്

സിഎംആർഎൽ – എക്സാലോജിക്ക് മാസപ്പടിക്കേസില്‍ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകള്‍ ടി വീണയ്ക്ക് ഇഡി സമൻസ്. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്. എ‌ട്ട് സിഎംആർഎല്‍ ഉദ്യോഗസ്ഥർക്കും നോട്ടീസ് അയച്ചു. സിഎംആർഎല്‍ എം ഡി ശശിധരൻ കർത്ത, ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ശരണ്‍ എസ് കർത്ത, ചീഫ് ജനറല്‍ മാനേജർ കെ എസ് സുശേഷ് കുമാർ, സിഎംആർഎല്‍ ജീവനക്കാർ എന്നിവർക്കാണ് സമൻസ് അയച്ചിരിക്കുന്നത്. കർത്തയുടെ ഭാര്യ, മകൻ അടക്കമുള്ള

ദേവഗൗഡയ്ക്ക് രാജ്യസഭാ സീറ്റില്ല; പാർലമെൻ്റിന് ഇനി മുൻ പ്രധാനമന്ത്രിമാരുടെ സാന്നിധ്യം നഷ്ടമാകും

ജനതാദൾ (എസ്) പരമാചാര്യനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയ്ക്ക് ഇത്തവണ രാജ്യസഭാ സീറ്റ് നൽകേണ്ടതില്ലെന്ന് ബിജെപി തീരുമാനിച്ചതായി റിപ്പോർട്ട്. എൻഡിഎ സഖ്യത്തിലെ സീറ്റ് വിഭജന ചർച്ചകൾക്കൊടുവിലാണ് നിർണായക നീക്കം. ​ഇതോടെ ഇന്ത്യൻ പാർലമെൻ്റിൻ്റെ ചരിത്രത്തിൽ അപൂർവമായ ഒരു പ്രതിഭാസത്തിന് വഴിതുറക്കുകയാണ്. മുൻ പ്രധാനമന്ത്രിമാരില്ലാത്ത ഒരു പാർലമെൻ്റ്. ഡോ. മൻമോഹൻ സിംഗ് സജീവ പാർലമെൻ്ററി രാഷ്ട്രീയത്തിൽ നിന്ന് നേരത്തെ തന്നെ വിരമിച്ചിരുന്നു. നിലവിൽ സഭയിലുണ്ടായിരുന്ന ഏക മുൻ പ്രധാനമന്ത്രി ദേവഗൗഡയായിരുന്നു. പുതിയ തീരുമാനത്തോടെ രാജ്യത്തിൻ്റെ പരമോന്നത സഭകളിൽ മുൻ

തൃണമൂൽ കോൺ​ഗ്രസ് വിട്ട എംപിമാർ ബിജെപിയിലേക്കോ? തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും വലിയ രാഷ്ട്രീയ ആഘാതം

മമത ബാനർജിയിക്ക് വീണ്ടും കനത്ത തിരിച്ചടി. തൃണമൂൽ കോൺ​ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയിൽ ചേർന്നേക്കും. ടിഎംസിയിൽ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു. ശർമിള സർക്കാർ, പ്രസുൺ ബാനർജി, ജഗദീഷ് ബാസുനിയ, കാളിപാഗ സോറെൻ, അരുപ് ചക്രബർത്തി എന്നീ ലോക്സഭ എംപിമാരും ബിജെപി നേതാവിനെ കണ്ടു. തൃണമൂലിലെ വിമത എംപിമാരുമായി സുവേന്ദു അധികാരിയും കൂടിക്കാഴ്ച നടത്തി. ലോക്സഭയിൽ നിന്ന് എംപിമാർ രാജിവയ്ക്കുന്നതടക്കം വഴികൾ ചർച്ചയായെന്നാണ് ലഭ്യമാകുന്ന വിവരം.

പ്രതിമാസം 80 ലക്ഷം വാടക; ഹെലികോപ്റ്റർ കരാർ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി

വലിയ സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനത്ത് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള കരാർ തുടരണമെന്ന ആവശ്യവുമായി പോലീസ് മേധാവി. പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകുന്ന ഹെലികോപ്റ്ററിന്റെ നിലവിലുള്ള കരാർ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഡിജിപി സർക്കാരിന് കത്ത് നൽകിയത്. ക്രമസമാധാന പാലനം, മാവോയിസ്റ്റ് നിരീക്ഷണം, ദുരന്ത നിവാരണം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കായി ഹെലികോപ്റ്ററിന്റെ സേവനം തുടർന്നും അത്യാവശ്യമാണെന്നാണ് പോലീസിന്റെ വാദം. ഈ വിഷയം ഇപ്പോൾ സർക്കാരിന്റെ സജീവ പരിഗണനയിലാണ്

ഒമാൻ തീരത്ത് ഇന്ത്യൻ ഓയിൽ ടാങ്കറിന് തീപിടിച്ചു; കപ്പലിൽ 24 ഇന്ത്യൻ നാവികർ

ഒമാൻ തീരത്തിന് സമീപം ഇന്ത്യൻ കപ്പലിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് സംഭവം. കപ്പലിൽ 24 ഇന്ത്യൻ നാവികരുണ്ട്. ‘മാരിവെക്സ്’ എന്ന ഓയിൽ ടാങ്കറിലാണ് തീപിടിത്തമുണ്ടായതെന്ന് ഷിപ്പിംഗ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. കപ്പലിലുണ്ടായിരുന്ന നാവികർ സുരക്ഷിതരാണെന്നാണ് റിപ്പോ‌ർട്ട്. പശ്ചിമേഷ്യയിൽ, പ്രത്യേകിച്ച് ഇറാനും ഇസ്രായേലും തമ്മിൽ വീണ്ടും ഏറ്റുമുട്ടലുകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്. എന്നാൽ, തീപിടിത്തമുണ്ടായ മാരിവെക്സ് കപ്പൽ ഹോർമുസ് കടലിടുക്കിന് ഏറെ ദൂരം പുറത്തായിരുന്നു. മാത്രമല്ല, കപ്പൽ ഒമാൻ ഉൾക്കടലിന് തെക്ക്

എക്‌സലോജിക്-സിഎംആർഎൽ ഇടപാട്: ‘സേവനം നൽകാതെ പണം വാങ്ങി’; വീണക്ക് എതിരെയുള്ള അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസികൾ

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഐ.ടി കമ്പനിയായ എക്‌സലോജിക് സൊല്യൂഷൻസും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡും (CMRL) തമ്മിൽ നടത്തിയ വിവാദ സാമ്പത്തിക ഇടപാടുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ പിടിമുറുക്കുന്നു. സി.എം.ആർ.എല്ലിൽ നിന്ന് എക്‌സലോജിക് പണം കൈപ്പറ്റിയത് യാതൊരുവിധ ഐ.ടി സേവനങ്ങളും നൽകാതെയാണെന്ന കണ്ടെത്തലോടെയാണ് വീണ വിജയനെതിരെയുള്ള അന്വേഷണം കൂടുതൽ ഊർജ്ജിതമായിരിക്കുന്നത്. ​കണ്ടെത്തലുകളും ആരോപണങ്ങളും ​കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള അന്വേഷണ ഏജൻസികളായ എസ്.എഫ്.ഐ.ഒ (SFIO), ഇ.ഡി (ED) എന്നിവരാണ്