സിഎസ് സുജാതയ്ക്കെതിരെ ജാതി അധിക്ഷേപവുമായി ജി സുധാകരൻ

സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സിഎസ് സുജാതയ്ക്കെതിരെ ജാതി അധിക്ഷേപവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരൻ. സുജാത നായന്മാരുടെ വീട്ടിലെ പോകൂ എന്നാണ് സുധാകരൻ പറഞ്ഞത്.

അവരുടെ സ്ഥലം കായംകുളമാണ്. എന്നിട്ട് അമ്പലപ്പുഴയിൽ വന്നുനിൽക്കുകയാണ്. നായരാണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വെച്ചാണ് പോകുന്നത്. ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി നായരെയും ധീവരനെയും തെറ്റിക്കാൻ നടക്കുകയാണെന്നും സുധാകരൻ പറഞ്ഞു.

ഭുവനേശ്വരന്റെ മരണത്തിന് കാരണം എസ്എഫ്ഐ ഗുണ്ടകളാണെന്നും സുധാകൻ പറഞ്ഞു. ഭുവനേശ്വരനെ നിർബന്ധിച്ച് കോളേജിലേക്ക് വിട്ടത് സിപിഐഎമ്മുകാർ ആണെന്നും ഭുവനേശ്വരനെ കൊല്ലാനുള്ള സാഹചര്യം സൃഷ്ടിച്ചത് എസ്എഫ്ഐ ഗുണ്ടകളാണെന്നും ജി സുധാകരൻ പറഞ്ഞു. നേരത്ത നായർ ഗുണ്ടകളാണ് ഭുവനേശ്വരനെ കൊന്നതെന്നായിരുന്നു ജി സുധാകരൻ പറഞ്ഞിരുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Leave a Reply

Your email address will not be published. Required fields are marked *