രാജ്യത്ത് സൈബർ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രമുഖരും കെണിയിൽ വീഴുന്നതായി റിപ്പോർട്ട്. മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാളിന്റെ മകനും ശിരോമണി അകാലിദൾ (SAD) മുൻ നേതാവുമായ നരേഷ് ഗുജ്‌റാളാണ് പുതിയ സൈബർ തട്ടിപ്പിന് ഇരയായത്. അത്യാധുനിക രീതിയിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ അദ്ദേഹത്തിന് 7.8 കോടി രൂപയാണ് നഷ്ടമായത്.
ഓഹരി വിപണി നിക്ഷേപങ്ങളുടെ പേരിൽ ഉയർന്ന ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ഇദ്ദേഹത്തെ സമീപിച്ചതെന്നാണ് പ്രാഥമിക വിവരങ്ങൾ. തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടർന്ന് ഡൽഹി പൊലീസിന്റെ സൈബർ സെല്ലിൽ നരേഷ് ഗുജ്‌റാൾ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Disclaimer:
“The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
You May Also Like
പേപ്പർ നോട്ടുകൾ റിസർവ് ബാങ്ക് പിൻവലിക്കുന്നുണ്ടോ? പ്ലാസ്റ്റിക് കറൻസിക്ക് പിന്നിലെ സത്യാവസ്ഥ അറിയാം






