Top Banner

ISRO സ്വകാര്യവത്ക്കരിക്കില്ല;പ്രചാരണങ്ങൾ തള്ളി ചെയർമാൻ

ഐ.എസ്.ആർ.ഒ സർക്കാർ സ്ഥാപനമായി തുടരുമെന്ന് ചെയർമാൻ വി നാരായണൻ. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ബഹിരാകാശ സമ്പദ്‌വ്യവസ്ഥ വളർത്താൻ. ഐ.എസ്.ആർ.ഒയുടെ പങ്ക് ഇതിലൂടെ കുറയ്ക്കില്ലെന്നും ചെയർമാൻ വ്യക്തമാക്കി. ജീവനക്കാരിൽ ചിലർ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് ഐ.എസ്.ആർ.ഒ ചെയർമാന്റെ വിശദീകരണം.

ഐഎസ്ആർഒ സ്വകാര്യവത്കരിക്കില്ലെന്നും ജീവനക്കാർക്ക് ആശങ്ക വേണ്ടെന്നും പ്രത്യേക സന്ദേശത്തിൽ ചെയർമാൻ വ്യക്തമാക്കി. തൊഴിൽ നഷ്ടമുണ്ടാകില്ല, ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ല എന്നീ ഉറപ്പുകള്‍ നൽകിയ ചെയർമാൻ നാരായണൻ, ഐഎസ്ആർഒ സർക്കാർ സംവിധാനമാണെന്നും പ്രധാനമന്ത്രിയുടെ മാർഗനിർദ്ദേശമനുസരിച്ചാണ് മുന്നോട്ടുള്ള യാത്രയെന്നും വ്യക്തമാക്കി.

ജീവനക്കാരുടെ തൊഴിൽ മികവിന് സാമ്പത്തികമായി കൂടി പ്രതിഫലം നൽകുന്ന പെർഫോമൻസ് റിലേറ്റഡ് ഇൻസെന്റീവ് സ്കീം തുടരുമെന്നും ചെയർമാൻ ജീവനക്കാർക്ക് വാക്ക് നൽകി. ആൾക്ഷാമം പരിഹരിക്കാൻ പുതിയ നിയമനങ്ങൾക്കുള്ള നടപടികൾ തുടരുകയാണെന്നും വ്യക്തമാക്കി.

വിക്ഷേപണ വാഹന സാങ്കേതിക വിദ്യയടക്കം സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ഇൻസ്പേസ് താൽപര്യപത്രം ക്ഷണിക്കുകയും ഇസ്രൊ ഇത്തരം ജോലികളിൽ നിന്ന് പിന്‍മാറുമെന്ന് ഇൻസ്പേസ് മേധാവി പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ജീവനക്കാരുടെ സംഘടന ചെയർമാന് ആശങ്കയറിയിച്ച് കത്തെഴുതിയത്.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.