Top Banner

ലഹരി കച്ചവടത്തിലെ കള്ളപ്പണ ഇടപാടുകള്‍: കൂടുതല്‍ കേസുകള്‍ അന്വേഷിക്കാന്‍ ഇഡി എത്തുന്നു

ലഹരി കച്ചവടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ കേസുകള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എത്തുന്നു. പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസിന് പുറമേ കൂടുതല്‍ കേസുകളുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇ ഡി ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ കാസര്‍ഗോഡ് എംഡിഎംഎ കേസിന്റെ വിവരങ്ങള്‍ അടക്കം ഇ ഡി ശേഖരിച്ചുവെന്നാണ് വിവരം.

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരി സംഘങ്ങളെ ട്രാക്ക് ചെയ്യാനും പിടികൂടാനും കഴിഞ്ഞ സാഹചര്യത്തിലാണ് കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കാന്‍ ഇ ഡി കൂടി എത്തുന്നത്. പെരുമ്പാവൂരില്‍ 28 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവായിരുന്നു പിടികൂടിയത്. കേസില്‍ വൈപ്പിന്‍ സ്വദേശികളായ ദമ്പതികളെയാണ് അറസ്റ്റ് ചെയ്തിരുന്നത്. കേസിന്റെ ഭാഗമായി ഇഡി കോഴിക്കോട് ബാലുശ്ശേരിയിലും എരഞ്ഞിപ്പാലത്തും പരിശോധനകള്‍ നടത്തിയിരുന്നു. കോഴിക്കോട് എംഡിഎംഎ കേസിലും ഇ ഡി സമാനമായി പരിശോധനകള്‍ നടത്തിയിരുന്നു. ഇത്തരം കേസുകളില്‍ രാജ്യാന്തര തലത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ മാഫിയകള്‍ക്ക് പങ്കുണ്ടോ എന്ന സംശയത്തിലാണ് ഇഡിയുടെ ചടുലമായ നീക്കങ്ങള്‍.

 

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായ കൂടുതല്‍ കേസുകള്‍ ഇ ഡിയുടെ റഡാറില്‍ വരുന്നുണ്ട്. ഇതില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസും ഉണ്ടെന്നതാണ് ശ്രദ്ധേയം. പ്രതികളുടെ റിയല്‍ എസ്റ്റേസ്റ്റ് ബന്ധങ്ങള്‍, പണമിടപാടുകള്‍, ബിനാമി ഇടപാടുകള്‍ തുടങ്ങിയവ ഇ ഡി വിശദമായി പരിശോധിക്കും.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.