ജനതാദൾ (എസ്) പരമാചാര്യനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയ്ക്ക് ഇത്തവണ രാജ്യസഭാ സീറ്റ് നൽകേണ്ടതില്ലെന്ന് ബിജെപി തീരുമാനിച്ചതായി റിപ്പോർട്ട്. എൻഡിഎ സഖ്യത്തിലെ സീറ്റ് വിഭജന ചർച്ചകൾക്കൊടുവിലാണ് നിർണായക നീക്കം.
ഇതോടെ ഇന്ത്യൻ പാർലമെൻ്റിൻ്റെ ചരിത്രത്തിൽ അപൂർവമായ ഒരു പ്രതിഭാസത്തിന് വഴിതുറക്കുകയാണ്.
മുൻ പ്രധാനമന്ത്രിമാരില്ലാത്ത ഒരു പാർലമെൻ്റ്.
എക്സലോജിക്-സിഎംആർഎൽ ഇടപാട്: ‘സേവനം നൽകാതെ പണം വാങ്ങി’; വീണക്ക് എതിരെയുള്ള അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസികൾ
ഡോ. മൻമോഹൻ സിംഗ് സജീവ പാർലമെൻ്ററി രാഷ്ട്രീയത്തിൽ നിന്ന് നേരത്തെ തന്നെ വിരമിച്ചിരുന്നു. നിലവിൽ സഭയിലുണ്ടായിരുന്ന ഏക മുൻ പ്രധാനമന്ത്രി ദേവഗൗഡയായിരുന്നു.
പുതിയ തീരുമാനത്തോടെ രാജ്യത്തിൻ്റെ പരമോന്നത സഭകളിൽ മുൻ ഭരണാധികാരികളുടെ പരിചയസമ്പന്നതയോ സാന്നിധ്യമോ ഇല്ലാത്ത സാഹചര്യമാണ് സംജാതമാകുന്നത്.
ജെഡിഎസുമായുള്ള സഖ്യത്തിൽ ബിജെപിയുടെ ഈ പുതിയ നീക്കം വരും ദിവസങ്ങളിൽ കർണാടക രാഷ്ട്രീയത്തിലും ദേശീയതലത്തിലും വലിയ ചർച്ചകൾക്ക് വഴിതെളിച്ചേക്കും






