സലിംകുമാറിന്റെ സംസ്‌കാര ചടങ്ങില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ മൊബൈല്‍ ക്യാമറുകളുമായി എത്തിയ വ്ലോഗർമാർ ഉണ്ടാക്കിയ തിക്കിലും തിരക്കിലും വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇവരുടെ മോശം ഇടപെടല്‍ മൂലം സലിം കുമാറിന്റെ മകനായ നടന്‍ ചന്തുവിനും മുഖ്യമന്ത്രി വിഡി സതീശനും ദേഷ്യത്തോടെ മാറി നില്‍ക്കാല്‍ പറയേണ്ട സാചര്യം ഉണ്ടായിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നപേരില്‍ എത്തുന്ന ഇത്തരക്കാര്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് പോലീസ്.
അനുമതിയില്ലാതെ മറ്റൊരാളുടെ ജീവിതത്തിലേക്കും സ്വകാര്യതയിലേക്കും മൊബൈല്‍ ക്യാമറകള്‍ കൊണ്ടുചെല്ലുന്നവര്‍ ജയില്‍ കിടക്കേണ്ടി വരും എന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർ അറിയാനാണ്.
മനുഷ്യന്റെ ദുഃഖവും, മരണവും, നാടിന്റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലർക്കു സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. അനാവശ്യ ഇടപെടലുകളും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണ്.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) മൗലികാവകാശമാണ് എന്നത് ഓർമ്മ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികൾക്ക് കാരണമാകാം. Information Technology Act, 2000 – Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

എക്സലോജിക്-സിഎംആർഎൽ ഇടപാട്: ‘സേവനം നൽകാതെ പണം വാങ്ങി’; വീണക്ക് എതിരെയുള്ള അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസികൾ




